ദുൽഖറിനെ വരവേറ്റ് ബോളിവുഡ് താരങ്ങൾ; വീഡിയോ കാണാം

July 30, 2018

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി  തിളങ്ങി നിന്നിരുന്ന ദുൽഖർ സൽമാൻ  ഇപ്പോഴിതാ ‘കർവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ആരാധകരുടെയും ഇഷ്ട താരമായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാനെ വരവേറ്റ് ബോളിവുഡ് താരങ്ങളും എത്തിയിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. അതേസമയം റിലീസിനുമുൻപ് തന്നെ ബോളിവുഡിൽ ദുൽഖർ താരമായിക്കഴിഞ്ഞിരിക്കുകാണ്. ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റും കണ്ട് നിരവധി ബോളിവുഡ് താരങ്ങളാണ് ദുൽഖറിന് അഭിനന്ദനവുമായി എത്തിയത്. രൺവീർ സിങ്, രൺബീർ കപൂർ, അർജുൻ കപൂർ എന്നീ യുവതാരങ്ങളുമായി ദുർഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്.

അതേസമയം ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ് ദുൽഖർ ഇപ്പോൾ. ബോളിവുഡിലെ സൂപ്പർതാരങ്ങൾക്കായി പ്രത്യേക പാർട്ടിയും കർവാൻ ടീം നടത്തിയിരുന്നു. സെയ്ഫ് അലിഖാൻ, കരൺ ജോഹർ, വിദ്യ ബാലൻ,  അദ്വാനി, യാമി ഗൗതം, കൊങ്കണ സെൻ, സഞ്ജയ് കപൂർ, ജാവേദ് അക്തർ, ശബാന ആസ്മി, കെയ്‌റ അധ്വാനി  തുടങ്ങി നിരവധി താരങ്ങൾ പരുപാടിയിൽ പങ്കെടുത്തിരുന്നു.

ആഷിഖ് ഖുരാന സംവിധാനം ചെയ്ത  ‘കർവാനി’ൽ  കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിനോപ്പം ഇർഫാൻ ഖാൻ  മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ ബാംഗ്ളൂർ സ്വദേശിയായ യുവാവിൻറെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.

പെർമെനന്റ്, റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ.  അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനമുറപ്പിച്ച ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിലെ  ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രം ആഗസ്റ്റ് 3 ന് തിയേറ്ററുകളിൽ എത്തും.