പൊട്ടിച്ചിരിപ്പിച്ച് പൃഥ്വിയും നസ്രിയയും; ‘കൂടെ’യിലെ രസകരമായ ലൊക്കേഷൻ വീഡിയോ കാണാം..

July 10, 2018

 

കുസൃതികാണിച്ചും  പൊട്ടിച്ചിരിപ്പിച്ചും നസ്രിയയും പൃഥ്വിയും ‘കൂടെ’ അണിയറ പ്രവർത്തകരും. ബാംഗ്ലൂർ ഡേയ്സ്ന് ശേഷം അഞ്ജലി മേനോൻ സംവിധായക വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ പാർവ്വതിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടെ എന്ന ചിത്രത്തിലെ  ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ നസ്രിയയും പാർവതിയും പ്രധാന കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്. സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ്‌ നസ്രിയ എത്തുന്നത്. രഞ്ജിത് മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്. ചിത്രത്തിൽ നസ്രിയയുടെ കാമുകനായി റോഷൻ മാത്യുവും വേഷമിടുന്നുണ്ട്.

കാമുകനായും സഹോദരനായും ചിത്രത്തിൽ വേഷമിടുന്ന പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 14  ന് തിയേറ്ററുകളിലെത്തും. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണികൾ കാത്തിരിക്കുന്നത്.