കുസൃതിയുമായി ‘കൂടെ’യിൽ ഒപ്പം നടക്കാൻ നസ്രിയ; ട്രെയ്‌ലർ കാണാം…

July 14, 2018


ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അഞ്ജലി മേനോൻ ചിത്രം കൂടെ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന്റെ പാട്ടുകളും ടീസറുമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇപ്പോഴിതാ കുസൃതികൾ നിറഞ്ഞ നസ്രിയയുടെ സൂപ്പർ തിരിച്ചുവരവുമായി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്.

ബാംഗ്ലൂർ ഡേയ്സ്ന് ശേഷം അഞ്ജലി മേനോൻ സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് കൂടെ. പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ പാർവ്വതിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്. സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ്‌ നസ്രിയ എത്തുന്നത്. രഞ്ജിത് മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്. ചിത്രത്തിൽ നസ്രിയയുടെ കാമുകനായി റോഷൻ മാത്യുവും വേഷമിടുന്നുണ്ട്. കാമുകനായും സഹോദരനായും ചിത്രത്തിൽ വേഷമിടുന്ന പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ കഴിഞ്ഞ ദിവസം  അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതും ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!