റോഡിൽ പിടഞ്ഞ ജീവന് രക്ഷകനായി മണവാളൻ
July 3, 2018

കല്യാണം കഴിഞ്ഞ് നവവധുവുമൊത്ത് ഭാര്യ വീട്ടിലേക്ക് പോകുന്ന യാത്രയിൽ വഴിയിൽ പിടഞ്ഞ ജീവന് രക്ഷകനായി മണവാളൻ. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂർ സ്വദേശിയായ വരാനാണ് വിവാഹ ദിവസം തന്നെ രക്ഷകനായി എത്തിയത്. യാത്രക്കിടയിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവതിക്കും കുടുംബത്തിനുമാണ് മണവാളൻ രക്ഷകനായി എത്തിയത്.
അയാസ് എന്ന മണവാളൻ യാത്രക്കിടയിൽ റോഡരികിൽ പരിക്കേറ്റു കിടക്കുന്നവരെ കണ്ടപ്പോൾ തന്നെ വണ്ടി നിർത്തി. തുടർന്ന് പരിക്കേറ്റ യുവതിയെ താങ്ങി പിടിച്ച് നിൽക്കുന്നവരെ വണ്ടിയിൽ കയറ്റി ഇവരുമായി വിവാഹ വേഷത്തിൽ തന്നെ ആശുപത്രിയിലെത്തിച്ച് കൃത്യ സമയത്ത് വൈദ്യസഹായം എത്തിച്ച് കൊടുത്തു. മണവാളന്റെ ഈ നല്ല പ്രവൃത്തി സോഷ്യൽ മീഡിയിൽ തരംഗമായതിനു പിന്നാലെ ഇയാൾക്ക് പ്രശംസകളുമായി നിരവധിപ്പേർ എത്തിയിരുന്നു.