നൂറിൻ ഷെരീഫും ഫാഹിം സഫറും വിവാഹിതരായി

July 24, 2023

ഒമർ ലുലു സംവിധാനം ചെയ്ത ‘അഡാർ ലൗ’ നായിക നൂറിൻ ഷെരീഷ് വിവാഹിതയായി. മലയാളസിനിമയിലെ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധനേടിയ ഫാഹിം സഫറാണ് വരൻ. നൂറിനും ഫാഹിമും ഏറെ നാളുകളായി സുഹൃത്തുക്കളാണ്. വർഷങ്ങൾ നീണ്ട സൗഹൃദം പ്രണയമായി മാറുകയായിരുന്നു.(Noorin Shereef and Fahim Safar wedding)

2017ൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ നായിക വേഷത്തിലും എത്തി. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിൽ ഫാഹിം അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹീം നിർവഹിച്ചിട്ടുണ്ട്.

Story highlights – Noorin Shereef and Fahim Safar-wedding