മായാനദി ഇന്നു മുതൽ വീണ്ടും തിയേറ്ററുകളിലേക്ക്; മാത്തനേയും അപ്പുവിനെയും ഇരുകൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ..

July 20, 2018

ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് പ്രണയചിത്രം ‘മായാനദി’ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം വീണ്ടും  തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് സംവിധായകൻ തന്നെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം  റീ റിലീസ് വാർത്ത പങ്കുവെച്ചത്. പുതുതായി റിലീസ് ചെയ്യുന്ന തിയ്യേറ്ററുകളുടെ ലിസ്റ്റും ആഷിഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2017 ഡിസംബര്‍ 22 നാണ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഡി വി ഡി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇത് വീണ്ടും സോഷ്യൽ  മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇതാണ് വീണ്ടും ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

റീ റിലീസ് ചെയ്യുന്ന ആഷിഖ് അബുവിന്റെ രണ്ടാമത്തെ ചിത്രമാണ് മായാനദി. ആഷിഖ് അബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗപ്പി എന്ന ചിത്രവും നേരത്തെ റീ  റിലീസ് ചെയ്തിരുന്നു. ആഷിഖ് അബുവിന്റെ ഏറ്റവും മികച്ച ചിത്രമായ മായാനദി ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് റെക്സ് വിജയനാണ്. മാത്യു എന്ന അനാഥ യുവാവും അപർണ്ണ എന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!