‘കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം’…’വാരിക്കുഴിയിലെ കൊലപാതക’ത്തിലെ അടിപൊളി ഗാനം കാണാം
ദിലീഷ് പോത്തൻ മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘വാരികുഴിയിലെ കൊലപാതക’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നിലാവിൻ നീരില പോലെ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലാണ്. ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം രാജേഷ് മിഥില സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന വാരികുഴിയിലെ കൊലപാതകം സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തും. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്, സുധീ കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംഗീത സംവിധായകന് മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകനായ എം എം കീരവാണി, ശ്രേയാ ഘോഷാല്‍, വൈഷണവ് എന്നിവർ ചേർന്നാണ്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസ് ബാനറില്‍ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സംഗീത സംവിധായകന് മെജോ ജോസഫ് ഈണമിട്ട ചിത്രത്തിലെ ‘കളകാഞ്ചി’എന്ന മനോഹര ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം പുറത്തിറക്കിയത്.
നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.