സോഷ്യൽ മീഡിയയിൽ തരംഗമായി ലേഡീ റൊണാൾഡോ; വൈറലായ വീഡിയോ കാണാം…

July 21, 2018

ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾക്ക് അത്ഭുതമായിരിക്കുകയാണ് ഈ പെൺകുട്ടി. അത്ഭുതകരമായ രീതിയിൽ ഫുട്ബോൾ തട്ടി ഖയറുന്നീസ എന്ന മലേഷ്യൻ പെൺകുട്ടിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഖയറുന്നീസയുടെ പ്രകടത്തിന് നിരവധി ആളുകളാണ് പ്രശംസയുമായി എത്തിയിരിക്കുന്നത്.

ബുർക്ക ധരിച്ച് പന്ത് തട്ടുന്ന പെൺകുട്ടി ഡ്രിബ്ലിങ്, ജങ്ക്ളിങ്, ബാലൻസിങ് തുടങ്ങി നിരവധി അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്. യൂട്യൂബിൽ വീഡിയോ കണ്ടാണ് താൻ ഫുട്ബോൾ പഠിച്ചതെന്നും താനൊരു വലിയ ഫുട്ബോൾ പ്രേമിയാണെന്നും പെൺകുട്ടി പറഞ്ഞു.