ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ ചരിത്രമെഴുതിയ സംവിധായകൻ…
ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. ചിത്രം തികഞ്ഞ സ്വീകാര്യതയോടെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ആദ്യ ചിത്രത്തിലൂടെ തന്നെ പേരെഴുതിച്ചേർക്കുകയാണ് വിഷ്ണു നാരായണൻ. കൃഷ്ണമൂർത്തിയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോയും പുതുമുഖ താരം ശരണ്യയും അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കി.
റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ടിറ്റോ ജോസ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പേരാണ് ചിത്രത്തിനും നൽകിയിരിക്കുന്നതെങ്കിലും ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത കഥയാണ് ചിത്രം പറയുന്നത്.
ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ തുടങ്ങിയവരുടെ ചിത്രങ്ങളിൽ സംവിധാന സഹായി ആയി കൃഷ്ണമൂർത്തി പ്രവർത്തിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ’22 ഫീമെയിൽ കോട്ടയം’, ‘റാണി പത്മിനി’ തുടങ്ങിയ ചിത്രങ്ങളിലും, ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലും പ്രവർത്തിച്ച താരം, മലയാള സിനിമയ്ക്ക് പുതിയൊരു ദൃശ്യാനുഭവമാണ് തന്റെ പുതിയ ചിത്രത്തിലൂടെ വിഷ്ണു നാരായണൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആദ്യ ചിത്രത്തിലൂടെ ചരിത്രമെഴുതിയ സംവിധായകൻ നിരവധി നവാഗത സംവിധായകർക്ക് പ്രചോദനമാകുകയാണ്.