‘ഇത് ഞാൻ തന്നെയാണ്’, ക്യാൻസറിന് മുന്നിലും തളരാതെ ബോളിവുഡ് താരം സൊനാലി ബിന്ദ്രെ;
അഭിനയ മികവുകൊണ്ട് ആരാധക മനസിൽ കയറിക്കൂടിയ താരം സൊനാലി ബിന്ദ്രയുടെ രോഗത്തെക്കുറിച്ചുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. തന്റെ രോഗത്തെക്കുറിച്ചുള്ള വാർത്ത താരം തന്നെയാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്. ക്യാൻസർ രോഗ ബാധിതയായ ബോളിവുഡ് താരം സൊനാലി ബിന്ദ്രെ ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂ യോർക്കിലാണ്. ഏറെ ഞെട്ടലോടെയാണ് ഈ വിവരം ആരാധകർ കേട്ടത്. ഇപ്പോൾ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യുന്നതിനായി മുടി മുറിച്ചിരിക്കുകയാണ് സൊനാലി. സൊനാലി തന്നെയാണ് തന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും…
“ഇത് ഞാന്‍ തന്നെയാണ്. ഈ നിമിഷം ഞാന്‍ അതീവ സന്തോഷവതിയാണ്. ഞാനിത് പറയുമ്പോള്‍ ആളുകള്‍ വിചിത്രമായ എന്തോ കേട്ടത് പോലെ എന്നെ നോക്കും. പക്ഷേ സത്യമാണ്. ഇപ്പോള്‍ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ശരിയാണ്, വേദനയുടെയും തളര്‍ച്ചയുടെയും നിമിഷങ്ങളുണ്ട്. പക്ഷേ ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യുന്നു, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നു. എനിക്ക് കരുത്തേകുന്ന എന്റെ സുഹൃത്തുക്കളോട് നന്ദിയുണ്ട്. അവരുടെ തിരക്കുകള്‍ക്കിടയിലും എന്നെ വന്നുകാണാനും സന്ദേശമയക്കാനുമൊക്കെ അവര്‍ സമയം കണ്ടെത്തുന്നു. തനിച്ചാണെന്ന് ഒരു നിമിഷം പോലും തോന്നാത്ത വിധം അവര്‍ കൂടെ നില്ക്കുന്നു. യഥാര്‍ഥ സൗഹൃദം എന്താണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി”.
മുടി ഇല്ലാത്തതുകൊണ്ട് ഒരുങ്ങാൻ ഇപ്പോൾ അധികം സമയം വേണ്ടായെന്നും, മുടി ഇല്ലാത്ത അവസ്ഥ വളരെ മനോഹരമാണെന്നും താരം പങ്കുവെച്ചു. അതോടൊപ്പം സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.