ആക്ഷൻ ഹീറോയായി പൃഥ്വി ; ‘രണം’ തിയേറ്ററുകളിലേക്ക്

August 11, 2018

പൃഥ്വിരാജിനെ  നായകനാക്കി നിർമ്മൽ സഹദേവ്  ഒരുക്കുന്ന  ആക്ഷൻ സിനിമ ‘രണം’  തിയേറ്ററുകളിലേക്ക്. സെപ്​തംബർ ആറിനായിരിക്കും രണം തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ ഇഷ തല്‍വാറാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. റഹ്മാൻ, അശ്വിന്‍ കുമാർ എന്നിവരെ കൂടാതെ ഹോളിവുഡ് നടീ നടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അമേരിക്കയിലെ ഗുണ്ടാ ഗ്യാങ്ങുകൾ തമ്മിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള രണത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ക്രിസ്റ്റിയന്‍ ബ്രൂനെറ്റി ആണ്​. ഹോളിവുഡിലെ പല  മികച്ച  ചിത്രങ്ങൾക്കും സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ്.

മനോജ് കുമാർ ​ഗാനരചന ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സംഗീതം തയാറാക്കിയിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്.  നിർമ്മൽ സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രണത്തി​​ന്റെ ടൈറ്റില്‍ ട്രാക്കായി പുറത്തിറക്കിയ വിഡിയോ സോങ് 17 ലക്ഷത്തിലധികം ആളുകളാണ്​ ഇതുവരെ കണ്ടത്​.  പൃഥ്വിരാജ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!