ഏഷ്യ കപ്പ് 2018; ക്യാപ്റ്റൻ കൂളിനൊപ്പം യാത്രതിരിച്ച് ഇന്ത്യൻ ടീം, വിമാന വിശേഷങ്ങൾ കാണാം….
ഏഷ്യ കപ്പ് 2018ന് ശനിയാഴ്ച തിരിതെളിയുകയാണ്. ദുബൈയിൽ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം യുഎ ഇയിലേക്ക് തിരിച്ചു.മുൻ ക്യാപ്റ്റൻ എം എസ് ധോണിയും ടീമിനൊപ്പമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടിയ ഏഷ്യൻ ടീമുകളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളെക്കൂടാതെ ഹോങ്കോങ്ങും ഏഷ്യ കപ്പിൽ ഇത്തവണ പങ്കെടുക്കും.
Flying to Dubai for Asia cup!!!! pic.twitter.com/J24a9cQtN6
— IamKedar (@JadhavKedar) September 13, 2018
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുക. അതിനാല്‍ സീനിയര്‍ താരം ധോണിയുടെ സാന്നിധ്യം ടീമിന് പ്രധാനമാണ്. മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരും പുതുമുഖം ഖലീല്‍ അഹമ്മദും ടീമിലുണ്ട്.
Enroute Dubai✈️ @msdhoni bhai. pic.twitter.com/9V251dm1GN
— Kuldeep yadav (@imkuldeep18) September 13, 2018
ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 15നാണ് ആരംഭിക്കുന്നത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ഏറ്റവും കൂടുതൽ തവണ ഏഷ്യ കപ്പ് ചാമ്പ്യൻമാരായത് ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ കിരീടം കരസ്ഥമാക്കി. ശ്രീലങ്ക അഞ്ചും പാകിസ്താന്‍ രണ്ടും തവണ വിജയികളായി.
Dubai ✈️ pic.twitter.com/gKrJF7nr6p
— Yuzvendra Chahal (@yuzi_chahal) September 13, 2018