പൃത്വിരാജ് ബാലയ്‌ക്കെന്നും നല്ല നന്‍പന്‍; പൃത്വിയെ അഹങ്കാരി എന്നു വിളിക്കുന്നവര്‍ക്ക് മറുപടിയുമായി ബാല

September 25, 2018

പൃത്വിരാജ് ജാഡക്കാരനാണെന്ന് പറയുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സിനിമാതാരം ബാല. പൃതിവിരാജ് തനിയ്‌ക്കെന്നും നല്ല നന്‍പന്‍(കൂട്ടുകാരന്‍) ആണെന്നും ബാല പറഞ്ഞു. ഒരു പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബാല പൃത്വിരാജിനെക്കുറിച്ചുള്ള തന്റെ വൃക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. പൃത്വിയെക്കുറിച്ചുള്ള ബാലയുടെ പങ്കുവെയ്ക്കലുകള്‍ സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

‘ പൃത്വിരാജ് അഹങ്കാരിയാണെന്നും ജാഡക്കാരനാണെന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് പൃത്വി നല്ലൊരു നന്‍പനാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ പ്രൃത്വി തനിക്കായി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും’ ബാല പറഞ്ഞു. ‘പൃത്വിരാജ് കള്ളം പറയാറില്ല. അവന്‍ സത്യം പറയും അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ജീവിതത്തില്‍ വലിയൊരു പ്രശ്‌നം ഉണ്ടായപ്പോള്‍ അവനാണ് ഒപ്പം നിന്നതെന്നും’ ബാല കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=wnZDxU70h8w

നല്ല അഭിനേതാവായി പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ച പൃത്വിരാജ് സംവിധാന രംഗത്തും തിളങ്ങാനുള്ള ശ്രമത്തിലാണിപ്പോള്‍. ‘ലൂസിഫര്‍’ എന്നാണ് പൃത്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് മുന്‍നിര താരങ്ങളുടെ ഈ കൂട്ടുസംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. ലൂസിഫറിലെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളുമൊക്കെ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നതോടെ വെള്ളിത്തിരയില്‍ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.