കിടിലന്‍ നൃത്തച്ചുവടുകളുമായി വിപീഷ് കുമാര്‍; വീഡിയോ കാണാം

September 14, 2018

നൂതനവും വിത്യസ്തവുമായ നൃത്തരൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്ന അതുല്യ കലാകാരനാണ് വിബീഷ് കുമാര്‍. റോപ് ഡാന്‍സ്, ഫയര്‍ ഡാന്‍സ്, റിംഗ് ഡാന്‍സ്, അക്രോബാറ്റിക് ഡാന്‍സ് തുടങ്ങിയവ പരിശീലിക്കുവാന്‍ നിരവധി കുട്ടികളാണ് വിപീഷ് കുമാറിന്റെ പക്കലെത്തുന്നത്.

പതിനാറ് വര്‍ഷമായി വിബീഷ് നൃത്തരംഗത്ത് സംജീവമാണ്. 2017 ല്‍ ഫിലിംസിറ്റി മാസികയുടെ ബെസ്റ്റ് കൊറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡും ഈ കലാകാരനെ തേടിയെത്തി. കോഴിക്കോടാണ് വിബീഷ് കുമാറിന്റെ സ്വദേശം. കോമഡി ഉത്സവവേദിയില്‍ തന്റെ മികവാര്‍ന്ന നൃത്തപ്രകടനങ്ങള്‍ക്കൊണ്ട് ഏറെ ശ്രദ്ധേയനായി വിബീഷ് കുമാര്‍.