മൃദംഗം ഉപയോഗിച്ചൊരു മിമിക്രി; കിടിലന്‍ പ്രകടനത്തിന്റെ വീഡിയോ കാണാം

September 12, 2018

മിമിക്രിയില്‍ വിത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്നവരില്‍ ശ്രദ്ധേയനായിരിക്കുകയാണ് സുബിന്‍ ജോസഫ്. മൃദംഗത്തോടെപ്പമാണ് സുബിന്റെ മിമിക്രി പ്രകടനം.

തിരുവനന്തപുരം പാറശാല സ്വദേശിയാണ് സുബിന്‍ ജോസഫ്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ സുബിന്‍ കലാരംഗത്തേക്ക് ചുവടുവെച്ചു. മിമിക്രിയോടായിരുന്നു ആദ്യത്തെ പ്രണയം. പിന്നീട് സംഗതത്തെയും ഒപ്പം കൂട്ടി. കലാജീവിതത്തിലെ സുബിന്റെ ജൈത്രയാത്രയില്‍ ഇന്നു മിമിക്രിയും പാട്ടും ഒപ്പത്തിനൊപ്പമുണ്ട്. സംഗീതത്തോടുള്ള അഭിരുചി വര്‍ധിച്ചപ്പോള്‍ സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും മൃദംഗവും അഭ്യസിച്ചു. ഷോ ലാര്‍ക് എന്ന ട്രൂപ്പുകൂടി സ്ഥാപിച്ച് സുബിന്‍ ജോസഫ് തന്റെ കലാ ജീവിതത്തിന്റെ മാറ്റു കൂട്ടി.

ഉത്സവവേദിയെ കീഴടക്കിയ സുബിന്റെ പ്രകടനത്തില്‍ പ്രക്ഷകര്‍ ആവോളം രസിച്ചു. വിവിധ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും മൃദംഗത്തിന്റെ നോട്ട് വായിക്കുന്ന രസകരമായ പ്രകടനമായിരുന്നു സുബിന്റേത്.