റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്: വീണ്ടും പരിശോധിക്കും

September 21, 2018

ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ്. നിറമിഴികളോടെയായിരുന്നു താരം കളം വിട്ടതും. വലന്‍സിയയ്‌ക്കെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനെടെയായിരുന്നു ഫുട്‌ബോള്‍ പ്രേമികളെ നിരാശപ്പെടുത്തിയ സംഭവം അരങ്ങേറിയത്.

എന്നാല്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിനെച്ചൊല്ലി ഫുട്‌ബോള്‍ ലോകം തന്നെ രണ്ട് തട്ടിലായിരിക്കുകയാണ് ഇപ്പോള്‍. റൊണാള്‍ഡോയുടെ ഫൗള്‍ ഗുരുതരമല്ലെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്നാല്‍ എതിര്‍ ടീമിന്റെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്നുള്ള പിഫ ചട്ടം നിലവില്ലുള്ളതിനാല്‍ ചുവപ്പ് കാര്‍ഡ് നല്‍കിയതില്‍ തെറ്റില്ലെന്നും ചിലര്‍ അവകാശപ്പെടുന്നു. സംഗതി വിവാദമായതോടെ ഈ മാസം 27 ന് റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയതില്‍ വീണ്ടും പരിശോധന നടത്തുമെന്നു യുവേഫ അറിയിച്ചു. ചുവപ്പ് കാര്‍ഡിന്റെ പശ്ചാത്തലത്തില്‍ താരത്തിന് എത്ര മത്സരങ്ങള്‍ വിലക്കും എന്ന കാര്യമായിരിക്കും പുനഃപരിശോധനയില്‍ പരിഗണിക്കുക.

ചാംപ്യന്‍സ് ലീഗില്‍ യുവെന്റസിനായുള്ള അരങ്ങേറ്റ പോരാട്ടത്തിലായിരുന്നു റൊണാള്‍ഡോ. പന്തിനായുള്ള പോരാട്ടത്തിനിടെ വീണുപോയ വലന്‍സിയ ഡിഫന്‍ഡര്‍ ജെയ്‌സണ്‍ മുറില്ലോയുടെ മുടിയില്‍ പിടിച്ചു വലിച്ചു എന്നാരാപിച്ചായിരുന്നു താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ജര്‍മ്മന്‍ റഫറി ഫെലിക്‌സ് ബ്രിച്ചാണ് റൊണാള്‍ഡോയെ ചുവപ്പ് കാര്‍ഡ് കാട്ടിയത്. താന്‍ നിരപരാധിയാണെന്ന് ആരോപിച്ച താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് കളിക്കളം വിട്ടത്.

https://www.youtube.com/watch?v=cVWwa02UAs0