പ്രളയത്തെ പാടിത്തോൽപ്പിച്ച ഡേവിഡ് കോമഡി ഉത്സവ വേദിയിൽ; പ്രകടനം കാണാം..

September 11, 2018

പ്രളയം എല്ലാം കവർന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ‘ഹൃദയ വാഹിനി ഒഴുകുന്നു നീ ..’ എന്ന ഗാനം ആലപിച്ച  ഡേവിഡിനെ ദുരിത കേരളം അത്രപെട്ടെന്നൊന്നും  മറന്നിട്ടുണ്ടാവില്ല. മഹാപ്രളയം എല്ലാം നഷ്ടപെടുത്തിയ ഡേവിഡിന്റെ ഇടനെഞ്ചിൽ നിന്നും ഉയർന്ന ആ സംഗീതം ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായിരുന്ന ഒരുപാട് പേർക്കാണ് ആശ്വാസത്തിന്റെ സംഗീതമായി മാറിയത്. പ്രളയ കയത്തിൽ നിന്നും കണ്ടെത്തിയ ആ മഹാപ്രതിഭ കോമഡി ഉത്സവ വേദിയെ സംഗീതത്തിന്റെ ലഹരിയിലാഴ്ത്തി. ഡേവിഡിന്റെ അടിപൊളി പെർഫോമൻസ് കാണാം…