ഡബ്ബ്‌സ്മാഷില്‍ താരമായി ഒരു പൂച്ചയും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

September 10, 2018

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ളവരുടെ ഒരു പ്രധാന വിനോദമായി മാറിയിരിക്കുകയാണല്ലോ ഡബ്ബ്‌സ്മാഷ്‌. നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഡബ്ബ്മാഷ് വഴി തരംഗമാകുന്നുമുണ്ട്. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഡബ്ബസ്മാഷിലെ താരം ഒരു പൂച്ചയാണ്. ചലച്ചിത്രതാരമായ നിര്‍മ്മല്‍ പാലാഴിയുടെ ഒരു സ്‌കിറ്റിലെ സംഭാഷണത്തിനാണ് ഈ കുഞ്ഞിപ്പൂച്ച ഡബ്ബ്‌സ്മാഷ്‌ ചെയ്തിരിക്കുന്നത്.

കാര്‍ത്തിക് കെ.ജെ എന്ന തന്റെ ഉടമയ്‌ക്കൊപ്പമാണ് പൂച്ചകുഞ്ഞിന്റെ ഡബ്ബ്‌സ്മാഷ്‌. നിര്‍മ്മല്‍ പാലാഴിതന്നെ ആരെയും അതിശയിപ്പിക്കുന്ന ഈ ഡബ്ബസ്മാഷിന്റെ വീഡിയോ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഞങ്ങളുടെ ഡബ്ബ്‌സ്മാഷ്‌ പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പൂച്ചകുഞ്ഞ് ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നത്’ എന്ന കുറിപ്പോടെയാണ് നിര്‍മ്മല്‍ പാലാഴി പൂച്ചക്കുഞ്ഞിന്റെ ഡബ്ബ്‌സ്മാഷ്‌ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. കുഞ്ഞിപ്പൂച്ചയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തി. എന്തായാലും ഡബ്ബസ്മാഷില്‍ താരമായിരിക്കുകയാണ് ഈ കുഞ്ഞിപ്പൂച്ച.