സോഷ്യല്‍ മീഡിയയില്‍ തന്റെ അപരനെ പങ്കുവെച്ച് ഇമ്രാന്‍ ഹാഷ്മി

September 7, 2018

അപരന്മാരുടെ കഥകള്‍ സര്‍വ്വസാധാരണമാണ്. ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകുമെന്നാണല്ലോ പൊതുവേ പറയാറ്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ തന്റെ അപരനു പിന്നാലെയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. താരം തന്നെ തന്റെ അപരന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ലുക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍’ എന്ന കുറിപ്പോടെയാണ് ഇമ്രാന്‍ അപരന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. കാഴ്ചയില്‍ ഇമ്രാനേപ്പോലെയാണ് ഈ യുവാവും. രണ്ടുംപേരും തമ്മിലുള്ള വിത്യാസങ്ങള്‍ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. പാകിസ്താന്‍ സ്വദേശി മസ്ദാക് ദാനാണ് ഇമ്രാന്‍ ഹാഷിമിന്റെ അതേ രൂപസാദൃശ്യത്തിലുള്ളത്.

ചീറ്റ്ഇന്ത്യ എന്നൊരു ഹാഷ് ടാഗുകൂടി ഇമ്രാന്‍ ഹാഷ്മി അപരന്റെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍ ഈ ഹാഷ്ടാഗുമായി ഫോട്ടോയ്ക്ക് ബന്ധമൊന്നുമില്ല. ഇമ്രാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ‘ചീറ്റ്ഇന്ത്യ’. തന്റെ ജീവിതത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമാണിതെന്ന് നേരത്തെ ഇമ്രാന്‍ വെളിപ്പെടുത്തിയിരുന്നു. ലഖ്‌നൗവിലാണ് ചീറ്റ്ഇന്ത്യയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അടുത്ത ജനുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും. സൗമിക് സെനാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയാണ് ചിത്രത്തിലെ പ്രമേയം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.