ഫിഫ പുരസ്‌കാരത്തിനുള്ള പട്ടിക തയാര്‍; കലാശപ്പോരിന് മൂന്നു പേര്‍

September 4, 2018

മികച്ച ഫുട്‌ബോള്‍ താരത്തിന് ഫിഫ നല്‍കുന്ന പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടിക തയാറായി. മൂന്നുപേര്‍ തമ്മിലാണ് കലാശപ്പോര്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സാല എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ലിസ്റ്റില്‍ ലിയോണല്‍ മെസ്സിയുടെ പേരില്ലാത്തത് മെസ്സി ആരാധകര്‍ക്ക് സമ്മാനിച്ചത് കടുത്ത നിരാശയാണ്. 2006 ന് ശേഷം ഇതാദ്യമായാണ് ഫിഫ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ മെസ്സി ഇടംപിടിക്കാതെ പോകുന്നത്.

യുറോപ്പിലെ മികച്ച താരമാണ് ലൂക്ക മോഡ്രിച്ച്. ലോകകപ്പ് ഫൈനലിലെത്തിയ ഈ ക്രൊയേഷ്യന്‍ താരം കളിക്കളത്തില്‍ കാഴ്ചവെക്കുന്നത് മിന്നും പ്രകടനങ്ങളാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ച് നേടിയിരുന്നു. യൂവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ടോപ്പ് സ്‌കോററായി റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം കിരീടം നേടിക്കൊടുത്ത റൊണാള്‍ഡോയുടെ പ്രകടനം കായികലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രകടനം തന്നെയാണ് പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എത്തിച്ചതും.

ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഡ് ഫൈനലിലെത്തിക്കാന്‍ മുഹമ്മദ് സലാ എന്ന തരം അക്ഷീണം പ്രയത്‌നിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ ജേഴ്‌സിയില്‍ സാല 44 ഗോളുകള്‍ എടുത്തിരുന്നു. ഈ പ്രകടനമാണ് സാലയെ ഫിഫ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലെത്തിച്ചത്. ഗോളിക്കായുള്ള പുരസ്‌കാരത്തിന്റെ അന്തിമപട്ടികയില്‍ ബെല്‍ജിയത്തിന്റെ തിബൗട്ട്, ഫ്രാന്‍സിന്റെ ലോറിസ്, ഡെന്‍മാര്‍ക്കിന്റെ കാസ്പര്‍ എന്നീ മൂന്നു പേരാണുള്ളത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!