ഇതിലും മികച്ച ഗോൾ സ്വപ്നങ്ങളിൽ മാത്രം; ഹസാർഡിന്റെ ഗോൾ കാണാം

September 27, 2018

ഫുട്ബോളിന്റെ ചരിത്രത്തിലെ  ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ചെൽസിക്കായി ഒറ്റയാൻ ഗോൾ പോരാട്ടം നടത്തിയ ഈഡൻ ഹസാർഡിന്റെ അത്ഭുത ഗോൾ. കറാബോ കപ്പിൽ ലിവർ പൂളിനെതിരെയാണ് മികച്ച ഗോൾ ഹസാർഡ് കരസ്ഥമാക്കിയത്. ലോകകപ്പിൽ ബെൽജിയത്തിനായി പുറത്തെടുത്ത ഹസാർഡിന്റെ പ്രകടനം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. അതേസമയം ലോകകപ്പിന് ശേഷം കറാബോ കപ്പിലും അടിപൊളി പ്രകടനം കാഴ്ചവെച്ച  ഹസാർഡിന് ഇപ്പോൾ നിരവധി ആരാധകരാണ് ഫുട്ബോൾ ലോകത്ത്.

കറാബോ കപ്പിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർ പൂളിനെ തോൽപ്പിച്ച് ചെൽസി പ്രീ ക്വാർട്ടറിൽ കടന്നത്. മത്സരത്തിന്റെ 85 ആം മിനിറ്റിലാണ് ഹസാർഡിന്റെ അത്ഭുത ഗോൾ മൈതാനത്ത് വിരിഞ്ഞത്. ആരാധകർക്കൊപ്പം എതിർ ടീമുപോലും അത്ഭുതത്തോടെ നോക്കി നിന്ന പ്രകടനമായിരുന്നു താരം കളിയിൽ കാഴ്ചവെച്ചത്.

മൈതാനത്തിന്റെ മധ്യഭാഗം  മുതൽ സ്വന്തം കാലുകളിൽ നിന്നും ഗോൾ കളയാതെ എത്തിയ താരം എതിരാളികളുടെ കാലുകൾക്കിടയിൽ നിന്നും വളരെ വിദഗ്ധമായാണ് ഗോൾ വലയിൽ വീഴ്ത്തിയത്. അതേസമയം ലോകത്തെ തന്നെ മികച്ച ഫുട്ബോൾ കളിക്കാരനായി മാറിയ താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഹസാർഡിന്റെ അത്ഭുത ഗോൾ കാണാം..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!