ഇനി ഇന്‍സ്റ്റഗ്രാമില്‍ നിന്നും സാധനങ്ങളും വാങ്ങാം

September 18, 2018

ഷോപ്പിങ് ഇഷ്ടമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ പൊടിയും വെയിലുമൊക്കെ കൊണ്ട് ഷോപ്പിങ് നടത്തിയിരുന്ന കാലം അകലെയായി തുടങ്ങി. ഓണ്‍ലൈന്‍ ഷോപ്പിങ് ആണല്ലോ ഇപ്പോള്‍ ട്രെന്റ്. ഫാഷന്‍ പ്രേമികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം വഴിയും ഷോപ്പിങ് നടത്താം. ഈ പുതിയ ഫീച്ചറും ലഭ്യമാക്കിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

നിരവധി ഉല്‍പന്നങ്ങളുടെ പ്രചരണത്തിന് നേരത്തെ മുതല്‍ക്കെ ഇന്‍സ്റ്റഗ്രാം വേദിയായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴി പ്രചരിക്കുന്ന ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും നിരവധി. പുതിയ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫീച്ചര്‍ പ്രകാരം ബ്രാന്‍ഡുകള്‍ ഉല്‍പന്നങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്ട് ടാഗും ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ആ ഉല്‍പന്നത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാം. ഇതിനു പുറമെ ഇന്‍സ്റ്റഗ്രാമിലെ എക്‌സ്‌പ്ലോര്‍ പേജില്‍ ഉല്‍പന്നങ്ങള്‍ കാണാന്‍ സാധിക്കും.

ആഗോളതലത്തില്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫീച്ചര്‍ ലഭ്യമാണ്.