ഫേസ്ബുക്കിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലും താരമായി മഞ്ജു വാര്യർ..

September 28, 2018

സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം പലപ്പോഴും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ സജീവ സാന്നിധ്യമാണ്. മഞ്ജു പുതിയതായി തുടങ്ങുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചതും.

ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്നതിനായി മിക്കവരുംഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നതും ഇൻസ്റ്റാഗ്രാം തന്നെയാണ്. പുതിയ അക്കൗണ്ട് തുടങ്ങിയതിനൊപ്പം തൻറെ പുതിയ ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്. നിലവിൽ മഞ്ജുവിന്റെ പേരിൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഉള്ള സാഹചര്യത്തിലാണ് പുതിയ അക്കൗണ്ട് തുറക്കുന്ന വാർത്ത മഞ്ജു തന്നെ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier) on