ഐഎസ്എല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു; ഇത്തവണ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍

September 14, 2018

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലേക്കുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. പ്രളയക്കെടുതിയില്‍ കഷ്ടപ്പെട്ട കേരളത്തിന് താങ്ങായി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ മത്സ്യത്തൊഴിലാളികള്‍ക്കായിരുന്നു ആദ്യ ടിക്കറ്റ് കൈമാറിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റൂ സ്റ്റേഡിയത്തില്‍വെച്ച് നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുള്ളയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വിതരണോത്ഘാടനം നടത്തിയത്.

‘ബ്ലാസ്‌റ്റേഴ്‌സ് ടീം അപ്പ് ഫോര്‍ കേരള- ഇനി പന്തുരുളുമ്പോള്‍ നാടുയരും’ എന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പെയിന്റെ ആപ്തവാക്യം. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കില്‍ ഈ മാസം 24 വരെ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറില്‍ 199 രൂപ മുതല്‍ 1250 രൂപ വരെയുള്ള ടിക്കറ്റുകളായിരിക്കും ലഭ്യമാവുക.

നോര്‍ത്ത്, സൗത്ത് ഗാലറി ടിക്കറ്റുകളാകും 199 രൂപയ്ക്ക് ലഭിക്കുക. വെസ്റ്റ്, ഈസ്റ്റ് ഗാലറികള്‍ക്ക് 249 രൂപ. ബി, ഡി ബ്ലോക്കുകള്‍ക്ക് 349 രൂപയും എ, സി, ഇ ബ്ലോക്കുകള്‍ക്ക് 449 രൂപയും നല്‍കണം. വിഐപി ടിക്കറ്റിനാണ് 1250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇത്തവണ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പിന്നീട് സ്റ്റേഡിയത്തിലെത്തി ഒറിജിനല്‍ ടിക്കറ്റ് വാങ്ങേണ്ട ആവശ്യമുണ്ടാകില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇടിക്കറ്റ് ഗേറ്റില്‍ സ്‌കാന്‍ ചെയ്ത് നേരിട്ട് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!