കുഞ്ഞതിഥിയെ പുഞ്ചിരിയോടെ കാത്ത് കാവ്യാ മാധവന്‍; ചിത്രങ്ങള്‍ കാണാം

September 20, 2018

കാവ്യ മാധ്യവന്റെ ബേബി ഷോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. നിറവയറും നിറ പുഞ്ചിരിയുമായി നില്‍ക്കുന്ന കാവ്യാ മാധവന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു കാവ്യാ മാധവന്റെ ബേബി ഷോവര്‍ ആഘോഷം. ആഘോഷത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് കാവ്യ ധരിച്ചത്.

കുടുംബത്തിലെ എല്ലാവരും മീനാക്ഷിക്ക് കൂട്ടായി വരുന്ന പുതിയ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് കാവ്യാമധവന്റെ അച്ഛന്‍തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം അഭിനയം ഒഴിവാക്കി കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തനാണ് കാവ്യ മാധവന്റെ തീരുമാനം.

ബാലതാരമായാണ് സിനിമയില്‍ കാവ്യാ മാധവന്‍ ചുവടുവെച്ചത്. 1991 ല്‍ പുറത്തിറങ്ങിയ ‘പൂക്കാലം വരവായി’ 1996 ല്‍ പുറത്തിറങ്ങിയ ‘അഴകിയ രാവണന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി കാവ്യ വേഷമിട്ടത്.