എതിർതാരത്തെ മുട്ടുകുത്തിച്ച് മെസ്സി; വൈറൽ വീഡിയോ കാണാം

”ചിലർ വരുമ്പോൾ ചരിത്രം വഴിമാറും” അത്തരത്തിൽ ചരിത്രത്താളുകളിൽ പൊൻതൂവൽക്കൊണ്ടു പേര് എഴുതിചേർക്കപ്പെട്ട താരമാണ് മെസ്സി. ലോകം മുഴുവൻ ആരാധകരുള്ള ലയണൽ മെസ്സിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എതിർതാരത്തെ കിടന്നും മലർന്നും മുട്ടുകുത്തിച്ച മെസ്സിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഈ സീസണിൽ ലാലിഗയിലെത്തിയ എസ്ഡി ഹ്യുയസ്കയെ രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്സ തകർത്തപ്പോൾ അതിൽ കളം നിറഞ്ഞു കളിച്ചത് അർജൻറീനയുടെ സൂപ്പർ താരമായിരുന്നു. രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കിയ താരം അവസാന നിമിഷം ഹാട്രിക്ക് അടിക്കാൻ അവസരം ലഭിച്ചിട്ടും കിട്ടിയ പെനാൽട്ടി സുവാരസിനു നൽകി. കളിയിൽ സുവാരസും രണ്ടു ഗോളുകൾ നേടിയിരുന്നു.
ഹ്യുയസ്ക പ്രതിരോധ താരം ലുയ്സിന്യോയെ ഒറ്റ ടേൺ കൊണ്ട് നിലത്തു കിടത്തിയാണ് മെസി ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നതും ഈ ഗോളാണ്. ഫുട്ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മിശിഹ വീണ്ടും അത്ഭുതം കാണിക്കുന്ന വീഡിയോ കാണാം..
Huesca’s nr 16, Luisinho, should just retire after what Messi just did to him. pic.twitter.com/noRxXHhcCT
— allasFCB (@allasFCB) September 2, 2018