മൂന്ന് ഭാഷകളിലായി പ്രഭാസിന്റെ പുതിയ ചിത്രം
സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി പുതിയ ചിത്രമെത്തുന്നു. തെലുങ്കിനു പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയട്ടില്ല. ‘ജില്’ എന്ന തെലുങ്ക് ചിത്രത്തിലുടെ ശ്രദ്ധേയനായ കെ.കെ രാധാകൃഷ്ണ കുമാറാണ് പ്രഭാസിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈദരബാദില്വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.
പ്രഭാസിന്റെ മറ്റൊരു പുതിയ ചിത്രമായ ‘സഹോ’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തീയായിരുന്നു. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. ചിത്രീകരണം പൂര്‍ത്തിയായ സഹോ എന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രദ്ധാ കപൂറിന്റെ തെന്നിന്ത്യന്‍ പ്രവേശനം നടത്തുന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. യുവി ക്രീയേഷന്‍സും ഗോപീകൃഷ്ണ മൂവീസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. മോഹന്‍ജൊദാരോ, ഡി ജെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് പൂജ.
തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.