ചൈന ഓപ്പണ്‍: ഇന്ത്യയ്ക്ക് പ്രതീക്ഷയേകി സിന്ധു പ്രീ ക്വാട്ടറില്‍
ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ജപ്പാന് താരം സെന കവാക്കാമിയെ തോല്പിച്ചാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. മത്സരത്തിന്റെ ആരംഭത്തില്‍ രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും പിന്നാട് സിന്ധു തന്നെ ആധിപത്യം ഉറപ്പിച്ചു. സ്കോര്‍: 21-15, 21-13. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത്, എച്ച് എസ് പ്രണോയി എന്നിവരിലും ഇന്ത്യ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. സെന നെഹ്വാള് തെക്കന്‍ കൊറിയയുടെ സുങ് ജി നെ നേരിട്ടെങ്കിലും വിജയിച്ചില്ല.
ഏഷ്യന്‍ ഗെയിംസില്‍ പി.വി സിന്ധുവിലൂടെയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി വെള്ളി നേടുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് സിന്ധുവിന്റെ സ്ഥാനം. ഹൈദരബാദുകാരിയാണ് സിന്ധു.
2016 ലെ ഒളിമ്പിക്സില്‍ വെള്ളി നേടിയതോടെയാണ് സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്ത് ശ്രദ്ധേയമായത്. തുടര്‍ന്ന് കാര്‍ കമ്പനികള്‍ മുതല്‍ സ്മാര്‍ട്ഫോണ്‍ കമ്പനികള്‍ വരെ സിന്ധുവിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലോ ഒളിമ്പിക്സിലോ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലോകപ്രശ്സ്തരായ ഷട്ട്ലര്‍മാരുടെ ഇടയില്‍ ഒരിടം പി.വി സിന്ധുവിനുണ്ട്.