ഈ ഗോള്‍ ‘അവിശ്വസനീയം’ എന്നു കായികലോകം; വീഡിയോ കാണാം

September 12, 2018

ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം ഇപ്പോള്‍ മഞ്ഞപ്പടയുടെ റിച്ചാര്‍ലിസണിന്റെ തകര്‍പ്പന്‍ ഗോളാണ്. അവിശ്വസനീയം എന്നാണ് കായികലോകം തന്നെ ഈ ഗോളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസ്എയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അവസാനത്തെ കുറച്ച് സമയം മാത്രമാണ് റിച്ചാര്‍ലിസണ്‍ കളിക്കളത്തിലിറങ്ങിയത്. ടിറ്റെയുടെ ടീമില്‍ ചെറിയൊരു അവസരം ലഭിച്ചപ്പോള്‍ തന്നെ റിച്ചാര്‍ലിസണ്‍ തകര്‍പ്പനായി കിട്ടിയ അവസരം വിനിയോഗിച്ചു. രണ്ടാം മിനിറ്റില്‍ പെനാലിറ്റി നേടി വരവറിയിച്ച താരം 16-ാം മിനിറ്റില്‍ വലകുലുക്കി തന്റെ ആദ്യ അന്താരാഷ്ട്ര ഗോളും സ്വന്തമാക്കി. 50-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി റിച്ചാര്‍ലിസണ്‍ ചരിത്രം കുറിച്ചു.

ടിറ്റെയുടെ തീരുമാനം ശരിയാണെന്ന് ഉറപ്പിക്കുകയായിരുന്നു റിച്ചാര്‍ലിസണ്‍ തന്റെ ഗോളുകളിലൂടെ. മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ ഏറെയുള്ള രാജ്യമാണ് ബ്രസീല്‍. അതുകൊണ്ടുതന്നെ ബ്രസീല്‍ ടീമില്‍ ഇടം നേടുക എന്നത് താരങ്ങളെ സംബന്ധിച്ചിടത്തോളം ഭഗീരതപ്രയ്തനം തന്നെയാണ്. കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് താരങ്ങള്‍ പരിശ്രമിക്കുക. ടിറ്റെയുടെ ടീമില്‍ അങ്ങനെ ലഭിച്ചൊരു അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു റിച്ചാര്‍ലിസണ്‍.

റിച്ചാര്‍ലിസണിന്റെ തകര്‍പ്പന്‍ ഗോളുകളുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ്. നെയ്മര്‍ നല്‍കിയ പന്തില്‍ ബോക്‌സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണിന്റെ കിടിലന്‍ ഷോട്ട്. മിന്നല്‍ വേഗത്തില്‍ കുതിച്ച് പാഞ്ഞ ആ ബോള്‍ അവിശ്വസനീയമാം വിധം സാല്‍വഡോറിന്റെ വല കുലുക്കി.