സാഫ് കപ്പ്; കിരീട പോരാട്ടത്തിനൊരുങ്ങി ഇന്ത്യ
സാഫ് ഫുട്ബോള്‍ കപ്പ് മത്സരത്തില്‍ കിരീടത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങും. ഫൈനലില്‍ മാലദ്വീപിനോട് ഇന്ത്യയുടെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഫൈനല്‍ മത്സരം. ധാക്കയാണ് മത്സരവേദി. എട്ടാം കിരീടം ലക്ഷ്യംവെച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.
സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. കളിയില്‍ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും ഇന്ത്യ കരസ്ഥമാക്കിയത്. കളിയുടെ48 ആം മിനിറ്റിലും 69ആംമിനിറ്റിലുമായിരുന്നു മന്വീര്ഗോളുകള് നേടിയത്. 83ാം മിനുറ്റിലായിരുന്നു സുമിത് പാസിയുടെ ഗോള്‍. 88ാം മിനിറ്റില്‍ ഹസന് ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്.
അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യന്‍ താരം ലാലിയന്‍സ്വാല ചാങ്തെ, പാകിസ്ഥാന് താരം മുഹ്സിന് അലി എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പാകിസ്ഥാന് ലക്ഷ്യമിട്ടത് സാഫ് കപ്പിലെ ആദ്യ ഫൈനലായിരുന്നെങ്കിലും രക്ഷപെട്ടില്ല. ഇരു ടീമുകളും തമ്മില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ ഇന്ത്യ പത്തൊമ്പതിലും പാകിസ്ഥാന് അഞ്ചിലുമാണ് ജയിച്ചത്. അതുകൊണ്ട്തന്നെ ഫൈനല്‍ മത്സരത്തിലും ആരാധകര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയും ഏറെയുണ്ട്.
2005 നുശേഷം ആദ്യമായാണ് പാക്കിസ്ഥാന് സാഫ് കപ്പില്‍ സെമി കളിച്ചത്. ശ്രീലങ്കയെയും മാലദ്വീപിനെയും തോല്പിച്ചാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. മാലദ്വീപ് തന്നെയാണ് വീണ്ടും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്റെ പരിശീലനത്തിലാണ് സാഫ് കപ്പിനായി ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. സുബാശിഷ് ബോസാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.