മനം കവര്‍ന്ന് സമാന്ത; ‘യു ടേണി’ലെ ടൈറ്റില്‍ സോങ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

September 4, 2018

സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ‘യു ടേണ്‍’ എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ്. സമാന്ത അക്കിനേനിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാനത്തില്‍ സമാന്തയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ‘നിങ്ങളുടെ തെരഞ്ഞെടുപ്പ് പോലെയാണ് ഈ ഗാനം’ എന്ന കുറിപ്പോടുകൂടിയാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.

യു ടേണ്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് പുതിയ ഗാനം. സമാന്ത അതിമനോഹരമായി നൃത്തം ചെയ്യുന്നുണ്ട് ഈ ഗാനത്തില്‍. സമാന്തയുടെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ഗാനത്തിലെ മുഖ്യ ആകര്‍ഷണവും. അനിരുദ്ധാണ് ആലാപനം. കൊറിയോഗ്രഫി യശ്വന്തും.

മികച്ച ഗാനം എന്നുതാന്നെയാണ് പ്രേക്ഷകരില്‍ നിന്നും ഗാനത്തിന് ലഭിക്കുന്ന പ്രതികരണം. 2016 ല്‍ യു ടേണ്‍ എന്ന കന്നട ചിത്രം ഇറങ്ങിയിരുന്നു. ഇതിന്റെ റീമെയ്ക്കാണ് പുതിയ ചിത്രവും. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറക്കുന്നുണ്ട്. മിസ്റ്ററി ത്രില്ലറായ ഈ ചിത്രത്തിന്റെ കഥയും സംവിധാനവും പവന്‍ കുമാറാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!