പ്രണയഭാവങ്ങളില്‍ വിശാലും കീര്‍ത്തിയും; ‘സണ്ടക്കോഴി 2’ വിലെ ആല്‍ബം പ്രിവ്യൂ

September 25, 2018

പ്രണയാര്‍ദ്രഭാവങ്ങളില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് ‘സണ്ടക്കോഴി 2’  എന്ന ചിത്രത്തിലെ ആല്‍ബം പ്രിവ്യൂ. കീര്‍ത്തി സുരേഷും വിശാലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍ ലിങ്കുസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം. തമിഴകവും മലയാളികളും ഒരുപോലെ ആസ്വദിച്ച ചിത്രമാണ് ‘സണ്ടക്കോഴി’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘സണ്ടക്കോഴി 2’.

ചിത്രത്തിന്റെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ‘സണ്ടക്കോഴി 2’ ഒരു റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ്. ചിത്രത്തിലെ ‘കമ്പത്ത് പൊണ്ണ്…’ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുവാന്‍ ശങ്കര്‍ രാജ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത്യഗതാശിയാണ്. 2005 ലാണ് ‘സണ്ടക്കോഴി’ എന്ന ചിത്രം തീയറ്ററുകളിലെത്തിയത്.

പ്രണയ മുഹൂര്‍ത്തങ്ങള്‍കോര്‍ത്തിണക്കിയ ആല്‍ബം പ്രിവ്യൂവിലെ വിശാലിന്റെയും കീര്‍ത്തിയുടെയും പ്രകടനം പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍രണ്ടു കഥാപാത്രങ്ങളായാണു വിശാല്‍ എത്തുന്നത്. വിശാലിനും കീര്‍ത്തിക്കും പുറമെ വരലക്ഷ്മി, രാജ്കിരണ്‍, സൂരി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തും.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!