‘സര്‍ക്കാരി’ലെ പുതിയ ഗാനമെത്തി; ഏറ്റെടുത്ത് വിജയ് ആരാധകര്‍

September 26, 2018

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായെത്തുന്ന ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സിംതാങ്കരന്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ എഴുപത്തിമുന്നു ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

‘സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്‌യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരു താരങ്ങളും നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ലിറിക്കല്‍ വീഡിയോ. ഏആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിവേകിന്റേതാണ് വരികള്‍. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും.