തമിഴ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സണ്ണി വെയ്ന്‍

September 28, 2018

മലയാളികളുടെ പ്രിയതാരമായ സണ്ണി വെയ്ന്‍ തമിഴ് സിനിമയില്‍ അരേങ്ങറ്റത്തിനൊരുങ്ങുന്നു. താരം തന്നെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചു. ‘ജിപ്‌സി’ എന്നാണ് ചിത്രത്തിന്റെ പേര്. കേരളത്തില്‍ നിന്നുള്ള ഒരു സഖാവായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. യാത്രയും പ്രണയവുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

രാജു മുരുകനാണ് ‘ജിപ്‌സി’യുടെ സംവിധായകന്‍. ‘ജോക്കര്‍’, ‘കുക്കു’ എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജു മുരുകന്‍. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ പുതിയ ചിത്രത്തെ കാത്തിരിക്കുന്നതും.

കോഴിക്കോട് വെച്ചാണ് സണ്ണി വെയ്ന്‍ അഭിനയിക്കുന്ന പ്രധാനരംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിനിടെയുള്ള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങലിലൂടെ താരം പങ്കുവെച്ചു. തമിഴ് താരം ജീവയാണ് ‘ജിപ്‌സിടയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായെത്തിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്‘ ആണ് സണ്ണി വെയ്‌ന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.