വൈറലാകുന്ന തന്തൂരി ചായകള്‍
അഭിനയങ്ങളും അഭ്യാസങ്ങളും മാത്രമല്ല ചിലപ്പോഴൊക്കെ ഭക്ഷണങ്ങളും വൈറലാകാറുണ്ട്. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഒരു വിഭവമാണ് തന്തൂരി ചായ. തന്തൂരി ചിക്കനും തന്തൂരി റൊട്ടിയുമൊക്കെ മലയാളികളുടെ വിരുന്നുമേശകളില്‍ ഇടംപിടിച്ചതുപോലെ തന്തൂരി ചായയും ഇടം പിടിച്ചു തുടങ്ങി. നല്ല ചുട്ടുപഴുത്ത മണ്‍പാത്രങ്ങളില്‍ പാകപ്പെടുത്തിയെടുക്കുന്നതാണ് തന്തൂരി ചായ.
പൂനെയാണ് തന്തൂരി ചായയുടെ ഉത്ഭവകേന്ദ്രം. ഇന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിലും തന്തൂരി ചായ ലഭ്യമാണ്. കനലില്‍ ചുട്ടെടുക്കുന്ന ചെറിയ മണ്‍പാത്രങ്ങളില്‍, നേരത്തെ പാകപ്പെടുത്തിവെച്ചിരിക്കുന്ന ചായ വീണ്ടും ഒഴിക്കും. പൊള്ളുന്ന മണ്‍പാത്രങ്ങളില്‍ക്കിടന്ന് തിളച്ചുമറിഞ്ഞ് ചായ തന്തൂരി ചായയായി മാറുന്നു. തന്തൂരിചായ്ക്ക് ഇന്ന് ആവശ്യക്കാരും ഏറെയാണ്.
തന്തൂരി അടുപ്പില്‍വെച്ച് ചുട്ടെടുക്കുന്ന മണ്‍പാത്രങ്ങളിലേക്കാണ് പാകപ്പെടുത്തിയ ചായ ഒഴിക്കുന്നത്. ഇതുകൊണ്ടാണ് ചായയ്ക്ക് ഈ പേരു വന്നതും. ഇങ്ങനെ തിളച്ചുമറിയുമ്പോള്‍ ചായയ്ക്ക് രുചി കൂടുമെന്നാണ് പാചകക്കാരുടെ പ്രഖ്യാപനം. തന്തൂരിച്ചായ കുടിച്ചിട്ടുള്ളവരുടെ അഭിപ്രായവും വിപരീതമല്ല. സാധാരണ ചായയെക്കാള്‍ രുചി കൂടുതലാണ് തന്തൂരി ചായയ്‌ക്കെന്നാണ് അനുഭവസ്ഥരും പറയാറ്. കേരളത്തിലെ പെരുന്തല്‍മണ്ണ, കോട്ടക്കല്‍ ഭാഗങ്ങളില്‍ തന്തൂരി ചായ സുലഭമാണ്. 20 മുതല്‍ 25 വരെയാണ് ഒരു തന്തൂരിച്ചായയുടെ വില.
https://www.youtube.com/watch?v=4qMTjtok8ow