പക്രു പോലീസ് കസ്റ്റഡിയില്‍; ചിരി വിരുന്നുമായി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 8

September 24, 2018

ചുരുങ്ങിയ നാളുകൊണ്ടുതന്നെ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം കണ്ടെത്തിയ വെബ് സീരാസാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ഒരുപിടി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എട്ടാം എപ്പിസോഡ്.

മോഷണകുറ്റത്തിന് പോലീസ് പിടിയിലായിരിക്കുകയാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗങ്ങളിലൊരാളായ പക്രു. മോഷണം നടന്ന വീടിന്റെ സമീപത്തു നിന്നും സംശയാസ്പദമായ രീതിയില്‍ പക്രുവിനെ കണ്ടെത്തി എന്നാണ് ആരോപണം.

പോലീസ് കസ്റ്റഡിയിലായ പക്രുവിന്റെ ഷര്‍ട്ടും പാന്റും വരെ അഴിച്ച് പരിശോധന നടത്തുന്നുണ്ട്. പക്ഷെ തൊണ്ടിമുതലൊന്നുംതന്നെ കണ്ടെത്താന്‍ പോലീസിനു സാധിച്ചതുമില്ല. പോലീസ് സ്‌റ്റേഷനിലെ കുറച്ച് നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ഈ എപ്പിസോഡില്‍.

യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 8 കാണാം.