സംഗീതം നെഞ്ചോട് ചേര്‍ത്തൊരു വീട്ടമ്മ; വീഡിയോ കാണാം

October 17, 2018

സംഗീതത്തെ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഒരു വീട്ടമ്മയാണ് മേഴ്‌സി. സംഗീതം പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നുവെങ്കിലും പാട്ടുകള്‍ പാടാനുള്ള തന്റെ കഴിവിനെ മൂടിവെയ്ക്കാന്‍ മേഴ്‌സി തയാറായിരുന്നില്ല.

സ്വരമാധുര്യംകൊണ്ട് ഇന്ന് വിസ്മയങ്ങളാണ് ഈ വീട്ടുകാരി കാഴ്ചവെയ്ക്കുന്നത്. മേഴ്‌സിയുടെ ഗാനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്. കാലടിയാണ് ഈ പാട്ടുകാരിയുടെ സ്വദേശം.

കോമഡി ഉത്സവ വേദിയിലെത്തിയ മേഴ്‌സി മനോഹരമായ പാട്ടുകളാണ് ആലപിച്ചത്. എസ് ജാനകിയുടെ പാട്ടുകള്‍കൊണ്ട് മേഴ്‌സി എന്ന വീട്ടമ്മ കോമഡി ഉത്സവ വേദി സംഗീത സാന്ദ്രമാക്കി.