സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കി ബിഗ് ബി; താരരാജാവിനെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ ഇതാ….

October 11, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ബോളിവുഡ് ഇതിഹാസ താരം അമിതാഭ്‌ ബച്ചൻ. സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചൻ. 1969 ഫെബ്രുവരി 15 ആം തിയതി സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹം നടന്നു കയറിയത് ലോകമെങ്ങുമുള്ള സിനിമ പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന താരത്തിന് ആശംസകൾ നേർന്ന് നിരവധി ആളുകൾ രംഗത്തെത്തി.

 

View this post on Instagram

 

ICON! To me, he’s so much more. My father, best friend, guide, best critic, greatest support, idol….. HERO! 50 years today he started his journey in films. Even today, his passion and love for his craft and work is the same as I’m sure it was on the first day. Dearest Pa, today we celebrate you, your talent, your passion, your brilliance and your immense influence. Can’t wait to see what you have in store for the next 50 years. The coolest thing he taught me today…. As I went, in the morning to wish him for completing 50 years of being an actor and to tell him that I was leaving for work- I asked him where he was all ready to go to? He said….. To work! ? . . . . #50yrsofBigB #amitabhbachchan #BigB

A post shared by Abhishek Bachchan (@bachchan) on

ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ ഇതാ…

പേരിന് പിന്നിൽ

ലോകം മുഴുവൻ ഇന്ന് അമിതാഭ് ബച്ചനെന്ന് വിളിക്കുന്ന ഈ താരത്തിനീടാൻ അദ്ദേഹത്തിന്റെ പിതാവ് നിശ്ചയിച്ചിരുന്ന പേര് ഇങ്ക്വിലാബ് എന്നായിരുന്നു. (റിവൊല്യൂഷൻ അഥവാ വിപ്ലവം എന്നാണ് ഈ വാക്കിന് അർഥം.) പിന്നീട് അദ്ദേഹം തന്നെ അൺലിമിറ്റഡ് ബ്രില്ലിയൻസ് അഥവാ പരിധികളില്ലാത്ത ബുദ്ധിശക്തിയുള്ള ആൾ എന്നർത്ഥം വരുന്ന അമിതാഭ് എന്ന് പേരിടുകയായിരുന്നു.

എയർ ഫോഴ്സ് എന്ന സ്വപ്നം

ഇന്ത്യൻ സിനിമയിൽ തിളങ്ങി  നിൽക്കുന്ന താരത്തിന് ഒരു കാലത്ത് സിനിമയിൽ അഭിനയിക്കാൻ താത്‌പര്യമുണ്ടായിരുന്നില്ല അത്രേ. എൻജിനീയർ എന്ന സ്വപ്‌നവുമായി നിന്ന താരം പിന്നീട് എയർ ഫോഴ്സിൽ ജോലിചെയ്യണമെന്ന ആഗ്രഹവുമായി നിൽക്കുമ്പോഴാണ് അവിചാരിതമായി അദ്ദേഹം സിനിമ രംഗത്തേക്ക് പ്രവേശിച്ചത്..

കരിയർ മാറ്റിവരച്ച ചിത്രം.. 

നിരവധി ചിത്രങ്ങളിൽ മുഖ്യ കഥാപാത്രമായി അഭിനയിച്ച താരത്തിന്റെ കരിയർ മാറ്റിമറിച്ച ചിത്രമാണ് ഖുദാ ഗവാഹ്‌. ഏറ്റവുംകൂടുതൽ ആളുകൾ കണ്ട ബച്ചൻ ചിത്രത്തിൽ നായികയായി എത്തിയത് ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരം ശ്രീദേവിയാണ്.

ആദ്യ മെഴുകു പ്രതിമ

ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകു പ്രതിമകളുടെ ഇടയിലേയ്ക്ക് ആദ്യമായി എത്തപ്പെട്ട ഇന്ത്യൻ ആക്ടറുടെ പ്രതിമ ബിഗ് ബിയുടേതാണ്. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകൾക്കൊപ്പമാണ് അമിതാഭിന്റെയും പ്രതിമയും ഉള്ളത്. ദീപിക പദുകോൺ, ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരുടെയെല്ലാം മെഴുക് പ്രതിമകൾ  ലണ്ടനിലെ മ്യൂസിയത്തിൽ ഇപ്പോൾ ഉണ്ട്.