കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ

October 26, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് നടി അനുഷ്‌ക ശര്‍മ്മയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ. അനുഷ്‌ക തന്നെയാണ് സ്‌കൂള്‍ യൂണിഫോമിലുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധി പേര്‍ ചിത്രം ഏറ്റെടുത്തു. ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നവരും ചിത്രത്തിനു കമന്റ് ചെയ്യുന്നവരും നിരവധിയാണ്.

സ്‌കൂള്‍ യൂണിഫോമിട്ട് സഹപാഠികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് അനുഷ്‌ക പങ്കുവെച്ചത്. അനുഷ്‌കയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ് ലിയുടെയും ചിത്രങ്ങള്‍ നേരത്തെയും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

സൂയി ധാഗ‘യാണ് അനുഷ്‌ക ശര്‍മ്മ അഭിനയിച്ച അവസാന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് സൂയി ധാഗ. വരുണ്‍ ധവാനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ഇന്ത്യയിലെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് ‘സൂയി ധാഗ’ എന്ന ചിത്രത്തിന്റെ പ്രമേയം.