‘സിക്‌സ് പ്ലസ് ഇന്‍ഫിനിറ്റി’ ; വിവാഹ വാര്‍ഷികം ആഘോഷമാക്കി വിരാട് കോലിയും അനുഷ്‌ക ശര്‍മയും

December 12, 2023

ക്രിക്കറ്റ് പ്രേമികളും ബോളുവുഡ് ആരാധകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. രണ്ട് പേരും കരിയറിയും വ്യക്തിജീവിതത്തിലും മിന്നി നില്‍ക്കുന്ന സമയമാണിത്. കഴിഞ്ഞ ദിവസമാണ് താരദമ്പതികള്‍ തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ( Virat Kohli and Anushka Sharma celebrates wedding anniversary )

ഈ വര്‍ഷത്തെ ആഘോഷങ്ങളിലെ ചില സുന്ദര നിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അനുഷ്‌ക. സാമൂഹിക മാധ്യമ പ്ലറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. സ്‌നേഹവും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന ദിവസം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാന്‍ അല്‍പം വൈകിയോ..? സിക്‌സ് പ്ലസ് ഇന്‍ഫിനിറ്റി ഓഫ് ലവ് വിത്ത് മൈ ന്യുമെറോ എന്നാണ് പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്.

കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടും പങ്കുവച്ചിട്ടുണ്ട. ദമ്പതികള്‍ കേക്ക് മുറിക്കുന്നതും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്തോഷം പങ്കിടുന്നതുമാണ് ചിത്രങ്ങളിലുള്ളത്. അനുഷ്‌കയുടെ സഹോദരനും നിര്‍മാതവുമായ കര്‍ണേഷ് ശര്‍മയും മറ്റു അതിഥികള്‍ക്കുമൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Story Highlights : ‘പ്രണവ് ചന്ദ്രന്‍, ബോളിവുഡ് ഗായകന്‍’; പ്രതിശുധ വരനെ പരിചയപ്പെടുത്തി നടി സുരഭി സന്തോഷ്‌

ഇരുവരുടേയും പോസ്റ്റിന് താഴെ നിരവധി പേരാണ് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. അനുഷ്‌ക രണ്ടാമത് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോള്‍ ആഘോഷ ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

Story highlights : Virat Kohli and Anushka Sharma celebrates wedding anniversary