‘ഉള്‍ട്ട’ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച് അനുശ്രീ; വീഡിയോ കാണാം

October 25, 2018

പോരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ് ‘ഉള്‍ട്ട’ എന്ന സിനിമ. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്ന നടി അനുശ്രീയുടെ വീഡിയോ നവമാധ്യമങ്ങലില്‍ ശ്രദ്ധായമാകുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താരം പിറന്നാള്‍ കേക്ക് മുറിച്ചത്. രമേഷ് പിഷാരടി, ജാഫര്‍ ഇടുക്കി, സുബീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഉള്‍ട്ട. ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സുരേഷ് പൊതുവാള്‍ തന്നെയാണ് ഉള്‍ട്ടയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്.

സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുശ്രീയാണ് നായിക. രമേഷ് പിഷാരടി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുബീഷ് സുധി തുടങ്ങിയവരും ഉള്‍ട്ടയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

https://www.youtube.com/watch?time_continue=54&v=NZiTxP3FCLQ