അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന്‍ മാനുവല്‍

October 26, 2018

അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി പുതിയ ചിത്രമൊരുങ്ങുന്നു. ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’ എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുത്.

അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന്‍ ചെരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന കഥയെ ആധാരമാക്കിയാണ് മിഥുന്‍ മാനുവല്‍ സിനിമ ഒരുക്കുന്നത്.

ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.