പബ്ജി സ്റ്റൈലില്‍ അസ്‌കര്‍ അലിയും കൂട്ടരും; ‘ജിംബൂംബാ’യുടെ പുതിയ പോസ്റ്റര്‍

January 29, 2019

അസ്‌കര്‍ അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിംബൂംബാ’. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ജിംബൂംബായുടെ പുതിയ പോസ്റ്റര്‍. ജനപ്രീയ ഗെയിം ആയ പബ്ജിയുടെ സ്റ്റൈലിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് പുതിയ പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം.

ഒരു കോമഡി ത്രില്ലറാണ് ജിംബൂംബ. മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അസ്‌കര്‍ അലിക്കു പുറമെ ബൈജു സന്തോഷ്, അഞ്ജു കുര്യന്‍, നേഹ സക്‌സേന, അനീഷ് ഗോപാല്‍, ലിമു ശങ്കര്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍ ആര്‍ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.