‘ആരാധനയിൽ നിന്നും സൗഹൃദമായി മാറിയ ബന്ധം’; ബാലഭാസ്കറിനെക്കുറിച്ചുള്ള ഓർമ്മകളുമായി മഞ്ജുവിന്റെ കുറിപ്പ്…
വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന വാർത്ത ഏറെ വേദനയോടെയാണ് കലാകേരളം ഏറ്റെടുത്തത്. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ ആദരാഞ്ജലികളികളുമായി നിരവധി ആളുകളാണ് എത്തുന്നത്. പ്രിയ സുഹൃത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് നടി മഞ്ജു വാര്യരും. ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്… ഇല്ല ! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല..മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..
ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്… ഇല്ല ! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല..