‘ചാലക്കുടിക്കാരൻ ചങ്ങാതി’യിലെ ഹൃദയസ്പർശിയായ ഒരു ചെറിയ രംഗം കാണാം
മലയാളത്തിന്റെ പ്രിയപ്പെട്ട കലാഭവൻ മാണിയുടെ ജീവിതം പറയുന്ന പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഹൃദയ സ്പർശിയായ ഒരു രംഗമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണിയുടെ മരണം തികച്ചും നാടകീയമായിരുന്നു. കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞു പോയ അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതം വരച്ചു കാട്ടുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് വിനയനാണ്.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രശസ്ത സംവിധായകൻ വിനയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ രാജാമണിയാണ് കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്. സലിം കുമാർ, ജനാർദ്ദനൻ, ധർമ്മജൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, ടിനി ടോം, കലാഭവൻ സിനോജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘പ്രിയ സുഹൃത്തുക്കൾക്കു മുന്നിൽ സമർപ്പിക്കുന്നു..കലാഭവൻമണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശുകളും, കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം..” പുറത്തിറക്കിക്കൊണ്ട് വിനയൻ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിനും ഇതേ അഭിപ്രായം തന്നെയാണ് ആരാധകരും പറയുന്നത്.
“എന്ത് ജാതി… ഈ ഭൂമിയിൽ ഒരു ജാതിയെ ഉള്ളു.. മനുഷ്യജാതി” ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ഹൃദയസ്പർശിയായ ഒരു ചെറിയ രംഗം കാണാം..