ചെന്നൈയിനെ തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി എഫ്.സി ഗോവ

October 6, 2018

ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻമാരുടെ മത്സരത്തിൽ എഫ്​.സി ഗോവ ചെന്നൈയിൻ എഫ്​.സിയെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്തു. ഗോവയ്ക്കായി എഡു ബേദിയ, കോറോമിനാസ്, മൗര്‍റ്റാ‍ഡാ ഫോള്‍ എന്നിവരാണ് ഗോളുകൾ കരസ്ഥമാക്കിയത്. ഇഞ്ചുറി സമയത്ത്​ എലി സാബിയിലൂടെയാണ്​ ചെന്നൈയിൻ ആശ്വാസ ഗോൾ അടിച്ചത്​.

കളിയുലടനീളം ഗോവയുടെ ആധിപത്യമാത്യമായിരുന്നു. കഴിഞ്ഞ നാല്​ സീസണുകളിൽ കണ്ട ചെന്നൈയിൻ ആയിരുന്നില്ല ഇന്ന്​ ഗോവ​ക്കെതിരെ കളിച്ചതെന്ന്​ തോന്നും വിധമായിരുന്നു കളിയിൽ ചെന്നൈയിൻ എഫ്​.സിയുടെ പ്രകടനം.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകച്ച് പോയ ചെന്നെെയിന്‍ ഒരു ഗോള്‍ എങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കൊടുവിലാണ് ഇഞ്ചുറി ടൈമിൽ നേടിയ ഒരു ഗോൾ.  ഇഞ്ചുറി ടെെമിന്‍റെ അഞ്ചാം മിനിറ്റിലാണ്  അവര്‍ അത് നേടിയെടുത്തത്. ആന്‍ഡ്രിയ ഒര്‍ലാന്‍ഡിയുടെ പാസില്‍ ഏലി സാബിയയാണ് വലനിറച്ചത്.

നിലവിൽ നാല്​ പോയിൻറുകളുമായി കേരളാ ബ്ലാസ്​റ്റേഴ്​സിനൊപ്പം ഒന്നാമതാണ്​ ഗോവ.