ഐഎസ്എല്‍ ഡല്‍ഹി-പൂനൈ മത്സരം സമനിലയില്‍

October 3, 2018

ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഡല്‍ഹി ഡൈനാമോസും പൂനൈ സിറ്റിയും തമ്മില്‍ അരങ്ങേറിയ  മത്സരം സമനിലയില്‍ പിരിഞ്ഞു.  ഓരോ ഗോള്‍ വീതമാണ് ഇരു ടീമുകളും സ്വന്തമാക്കിയത്‌

കളിയുടെ നാല്‍പത്തിനാലാമത്തെ മിനിറ്റില്‍ ഡല്‍ഹി ആദ്യ ഗോള്‍ നേടി. ഡല്‍ഹിയുടെ റാണ ഖരാമിയാണ് ആദ്യം വലകുലുക്കിയത്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് റാണ ഖരാമി.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഡിയാഗോ കാര്‍ലോസ് പൂനൈയ്ക്ക് വേണ്ടി ഗോള്‍ നേടി. കളിയുടെ എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് മത്സരവേദി. മലയാളി താരമായ ആഷിഖ് കരുണിയന്‍ പൂനൈ സിറ്റിക്കൊപ്പം കളത്തിലിറങ്ങിയിരുന്നു.