‘ഒരു പേരിടൽ കഥ’…. വൈറലായി കുഞ്ഞു ‘ഡെറിക് എബ്രഹാം ജോർജ്’
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ലിബു കഴിഞ്ഞ ദിവസമാണ് അച്ഛനായത്. ആൺകുട്ടി പിറന്ന ഉടനെ എല്ലാവരെയും പോലെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ലിബുവും ആലോചിച്ചു. എന്നാൽ ലിബുവിന് കുട്ടിയുടെ പേരിനെക്കുറിച്ച് അധികം ആലോചിക്കേണ്ടി വന്നില്ല.
കടുത്ത മമൂക്ക ആരാധകനായ ലിബു തന്റെ ആൺകുഞ്ഞിന് ഡെറിക്ക് എബ്രഹാം എന്ന് പേരിട്ടു. മമ്മൂക്കയുടെ ശക്തമായ കഥാപാത്രം ഡെറിക്ക് എബ്രഹാം ‘അബ്രഹാമിന്റെ സന്തതികൾ‘ എന്ന ചിത്രത്തിലേതാണ്. ലിബു തന്നെയാണ് തന്റെ കുട്ടിക്ക് മമ്മൂക്കയുടെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിട്ട വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതറിഞ്ഞതു മുതൽ നിരവധി ആളുകളാണ് കുഞ്ഞു ഡെറിക് അബ്രഹാമിന് ആശംസകളുമായി എത്തുന്നത്. ഒപ്പം പേരിട്ട അച്ഛനും അഭിന്ദന പ്രവാഹമാണ്. ഫേസ്ബുക്കിലൂടെ ലിജുവിന്റെ സുഹൃത്ത് സിജു കൃഷ്ണനാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വൈറലായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
പുനലൂർ സ്വദേശി ലിബു എബ്രഹാം, കട്ട ഇക്കാ ഫാൻ, നമ്മുടെ സുഹൃത്ത്
കുറച്ചു ദിവസങ്ങൾക്കു മുൻപ് വിളിച്ചപ്പോൾ പറഞ്ഞു, ഭാര്യയുടെ ഡെലിവറി അടുത്തു, ഹോസ്പിറ്റലിൽ ആണെന്ന്.
കഴിഞ്ഞ ദിവസം പുലർച്ചെ 3 മണി കഴിഞ്ഞു കാണും, വിളിച്ചിട്ട് പറഞ്ഞു, ഭാര്യ പ്രസവിച്ചു, ആൺ കുട്ടി, എല്ലാം നല്ല രീതിയിൽ, സന്തോഷം.
അര മണിക്കൂറിനുള്ളിൽ വീണ്ടും വിളിച്ചിട്ടു പറഞ്ഞു, കുഞ്ഞിനൊരു പേര് വേണം. ലിബുവിന്റെ പള്ളിയിലെ പേര് ജോർജ്, ലിബുവിന്റെ അപ്പന്റെ പേര് എബ്രഹാം, ഇതിന്റെ രണ്ടിന്റെയോ കൂടെ മരണമാസ് പേര് ഡെറിക്കും കൂടി ചേർത്ത് ഡെറിക്ക് എബ്രഹാം ജോർജ് എന്നാക്കിയാൽ കിടുവാകില്ലേ എന്ന്. വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ നിന്നെഴുനേറ്റിരുന്ന എന്റെ കണ്ണുകൾ വരെ തള്ളിപ്പോയി.
ഡെറിക്ക് എബ്രഹാം ജോർജ് !!!
ഒരു കട്ട ഇക്കാ ഫാനിന്റെ മകന് ഇടാൻ ഇതിലും കിടിലൻ പേര് വേറെയെന്തുണ്ട് ? നമ്മൾ പച്ചക്കൊടി കാണിച്ചു.
രാവിലെ വീട്ടുകാരോട് സംസാരിച്ചിട്ട് തീരുമാനമാക്കാം എന്നും പറഞ്ഞ് ഫോൺ വെച്ചു. അടുത്ത ദിവസം വീട്ടുകാരുടേയും ബന്ധു മിത്രാദികളുടേയും സമ്മതത്തോടെ ചെറുക്കന് പേര് വീണു, ഡെറിക്ക് എബ്രഹാം ജോർജ് !!
കുഞ്ഞിന്റെ ഓരോ ഭാഗ്യങ്ങളെ !!