കുട്ടികൾക്കൊപ്പം നൃത്തത്തിന് ചുവടുവച്ച് ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം

October 20, 2018

നൃത്തത്തെ ജീവവായുവായി കാണുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതല്‍ത്തന്നെ താരം നൃത്ത പഠനം തുടങ്ങിയിരുന്നു. പഠനവും സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായപ്പോഴും നൃത്തത്തെ ദിവ്യ കൈവിട്ടിരുന്നില്ല.. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരം വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. അഭിനേത്രിയായല്ല നര്‍ത്തകിയായാണ് താരമെത്തിയത്.

നൃത്തവേദിയിലൂടെ സജീവമായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ദിവ്യ ഉണ്ണിക്ക് പിന്നാലെ തന്നെ മകളായ മീനാക്ഷിയും നൃത്തത്തിന്റെ വഴിയെ സഞ്ചരിക്കുകയാണ്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

വിവാഹ ശേഷം അമേരിക്കയിലേക്ക് പോയപ്പോള്‍ അവിടെ നൃത്ത വിദ്യാലയം തുടങ്ങിയിരുന്നു. അമ്മയുടെ വഴിയെ മകളും നൃത്തം അഭ്യസിച്ച് തുടങ്ങിയിരിക്കുകയാണ്. മകള്‍ക്ക് ചുവട് കാണിച്ചുകൊടുക്കുന്ന താരവുമാണ് ഇപ്പോൾ വൈറലാകുന്നത്. നവരാത്രിയോടനുബന്ധിച്ച് നടത്തിയ ഡാൻസിന്റെ ചിത്രങ്ങളാണ് ദിവ്യ ഉണ്ണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നായിരിക്കും ആ തിരിച്ചുവരവെന്നറിനായായി കാത്തിരിക്കുകയാണ് ആരാധകര്‍..