Logo
03
Jun 2025
Tuesday
  • News
  • Entertainment
  • Magazine
  • Sports
  • Flowers Special
  • Life Style
  • Videos
Film

‘എന്റെ പ്രണവിനെ അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു…’ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് മോഹന്‍ലാല്‍

Lemi Thomas October 2, 2018

മലയാളസിനിമാ ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ാേഹന്‍ലാല്‍. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ തമ്പി കണ്ണന്താനത്തെക്കുറിച്ച് ഓര്‍മ്മപങ്കുവെച്ചുകൊണ്ടാണ് പ്രിയതാരം മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

‘എന്നെ ‘രാജാവിന്റെ മകന്‍ ‘എന്ന് ആദ്യം വിളിച്ചയാള്‍…. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍….. പ്രിയപ്പെട്ട തമ്പി കണ്ണന്താനം….. കണ്ണീരോടെ വിട!’ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

 

മോഹന്‍ലാല്‍ എന്ന മഹാനടനെ സൂപ്പര്‍സ്റ്റാര്‍ പദവിലെത്തിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രം തന്നെയാണ്. ഭൂമിയിലെ രാജാക്കന്‍മാര്‍, നാടോടി, മാന്ത്രികം, ഇന്ദ്രജാലം തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി ഒരുപിടി നല്ല സിനിമകളാണ് തമ്പി എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയത്.

ശശികുമാറിനൊപ്പം സഹസംവിധായകനായിട്ടായിരുന്നു തമ്പി കണ്ണന്താനത്തിന്റെ സിനിമാരംഗത്തേക്കുള്ള രംഗപ്രവേശനം. തുര്‍ന്ന് ജോഷിയോടൊപ്പം സംവിധാന സഹായിയി. സംവിധാനരംഗത്ത് ഏറെ പരിചയം സിദ്ധിച്ചപ്പോള്‍ സ്വയം സംവിധാനരംഗത്തേക്കിറങ്ങി. 1983 ല്‍ പുറത്തിറങ്ങിയ താവളമാണ് തമ്പി കണ്ണന്താനം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാലിനെ നായകനാക്കി 16 സിനിമകളാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ ‘ഒന്നാമന്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രണവ് അഭിനയിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തമ്പി കണ്ണന്താനം. എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം നാളെ പൊതുദര്‍ശനത്തിനുവെയ്ക്കും. മറ്റന്നാള്‍ കാഞ്ഞിരപ്പള്ളിയിലാണ് മൃതസംസ്‌കാരം.

Read more on: mohanlal | viral facebook post
    News
  • രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
  • ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
  • ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
  • ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
Trending
  • ബിബിൻ ജോർജിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് കിലി പോൾ…’കൂടൽ’ സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു…
  • ബോക്സോഫീസിൽ വേട്ടകുറിച്ച് ‘നരിവേട്ട’; മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ!
  • “ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്ന് നോക്കാം!”; ത്രില്ലടിപ്പിച്ച് ‘ആനന്ദ് ശ്രീബാല’ ട്രെയ്‌ലർ!
Related Stories
‘വൃഷഭ’ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
എമ്പുരാൻ ആദ്യ ഷോ രാവിലെ 6 മണി മുതൽ; റിലീസ് മാർച്ച് 27ന്
“ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം അഭിനയിച്ചത്”; മോഹൻലാലിനെ കുറിച്ച് കണ്ണപ്പ താരം വിഷ്ണു മഞ്ചു!
Logo

Follow us

© 2025 Insight Media City

  • Cinema
  • Sports
  • Magazine
  • News
  • Specials
  • Health
  • Travel
  • Reviews
  • Inspiration
  • Trending
  • Lifestyle
  • Music
Top
X

News

  • Kerala
  • india
  • World

Entertainment

  • Cinema
  • Interviews
  • Reviews
  • Music

Sports

  • Athletics
  • Cricket
  • Football
  • Extras

Life Style

  • Fashion
  • Food
  • Health
  • Travel

Magazine

  • Auto
  • Tech
  • Culture
  • Infotainment
  • Inspiration
  • Special
  • Trending

Others

  • Flowers Special
  • Gallery
  • Information
  • Short Films
  • Videos
  • Viral Cuts